കൊച്ചി: ഫ്രാന്‍സിസ്‌ക്കന്‍ ഹാന്‍ഡ് മെയ്ഡ്‌സ് ഓഫ് ദി ഗുഡ് ഷെപ്പേര്‍ഡ് സന്യാസിനീ സമൂഹത്തിന്റെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റാണി പാറയില്‍ കിലുക്കന്‍ (56) അന്തരിച്ചു.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.30 ന് ആയിരുന്നു മരണം.
മൃതദേഹം നെടുമ്പാശേരിയിലുള്ള സാന്താ തെരേസാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ചു. സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ചാപ്പലില്‍.