മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ ഡിസംബര്‍ 11, 12, 13 (വെള്ളി - ഞായര്‍) തീയതികളില്‍ കിംഗ് ജീസസ് മിനിസ്റ്ററി ഡയറക്ടര്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നടക്കുമെന്ന് ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ആവശ്യമില്ല. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
വെള്ളിയാഴ്ച്ച വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെയും ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയും ഞായറാഴ്ച്ച ഉച്ചയ്ക്ക് 1:30 മുതല്‍ നാലു വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
വേദി: : 200 S Heartz Rd Coppell Tx
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷെല്ലി വടക്കേക്കര (സെക്രട്ടറി)
ഫോണ്‍: 214 677 7261
