ന്യൂയോര്‍ക്ക്: ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള സി.ഐ.എ രഹസ്യസന്ദേശങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 1500 രഹസ്യ രേഖകള്‍ പുറത്തുവിട്ട് യു.എസ് ഭരണകൂടം. ഗൗരവതരമായ എന്തെങ്കിലും പുതിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് പ്രാഥമിക സൂചന.1961 ല്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ കെന്നഡി പ്രസിഡന്റു പദവിയിലിരിക്കെ 1963 ല്‍ ലാണ് കൊല്ലപ്പെട്ടത്.
1963 നവംബര്‍ 22ല്‍ യുഎസ് സംസ്ഥാനമായ ഡാളസില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന യുവാവാണ് കാറില്‍ യാത്ര ചെയ്യവേ കെന്നഡിയെ വധിച്ചത്. കൊലപാതകത്തിനു മുമ്പ് മെക്സിക്കോ സിറ്റിയിലെ റഷ്യന്‍, ക്യൂബ എംബസികളിലേക്ക് ഓസ്വാള്‍ഡ് യാത്ര ചെയ്തിരുന്നതും മറ്റും സിഐഎ രേഖകളിലുണ്ട്.രേഖകള്‍ ഘട്ടം ഘട്ടമായി പുറത്തു വിടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിര്‍ത്തി കടന്ന് ഓസ്വാള്‍ഡ് യു.എസിലെത്തുന്നത്. അതിന് മുമ്പ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാള്‍ഡ് ബന്ധപ്പെട്ടതും സിഐഎ കണ്ടെത്തിയിരുന്നു.റഷ്യന്‍ വിസ അന്വേഷിച്ച് എംബസിയിലേക്ക് വിളിച്ചതും ക്യൂബ യാത്രയ്ക്ക് അനുമതി തേടിയതും രേഖകള്‍ വെളിപ്പെടുത്തുന്നു.അതേസമയം, ഇതൊന്നും പുതിയ വിവരങ്ങളല്ല.