പ്രണയക്കുരുക്കും തട്ടിപ്പും, മുന്നറിയിപ്പുമായി ദുബായ് പോലീസ്.

പ്രണയക്കുരുക്കും തട്ടിപ്പും, മുന്നറിയിപ്പുമായി ദുബായ് പോലീസ്.

ദുബായ്: ഡേറ്റിംഗ് ആപ്പുകളും വെബ്‌സൈറ്റുകളും ഇപ്പോല്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നിരിക്കുകയാണ്. നിരവധി പേര്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നത് ഇത്തരത്തിലുള്ള ആപ്പുകളിലും വെബ്‌സൈറ്റുകളിലുമാണ്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതികളെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും ആരും അത്ര ബോധവന്മാരല്ല. സാമ്പത്തിക തട്ടിപ്പ് അടക്കം ലക്ഷ്യം വച്ച് വലിയ മാഫിയതന്നെ ഇത്തരം സൈറ്റുകളുടെ സഹായത്തോടെ വളരുന്നുണ്ട്. ഇരകളെ പലതും പറഞ്ഞ് വശീകരിച്ചാണ് ഇത്തരം തട്ടിപ്പിന് കളമൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് പൊലീസ്.

ഡേറ്റിംഗ് വെബ്‌സൈറ്റുകളിലൂടെ ആളുകളെ തിരഞ്ഞ് പിടിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് ദുബായ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന്റെ വലയില്‍കുടുങ്ങുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നും ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ഇത്തരം വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്ന യുവാക്കളെ പലതും വാഗ്ദാനം ചെയ്ത് തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തി. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും സാമ്പത്തികം മുഴുവന്‍ കൈക്കലാക്കുകയുമാണ്മ ചെയ്യുന്നതെന്ന് ദുബായ് പൊലീസ് സിഐഡി വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ നിരവധി കേസുകളാണ് ദുബായ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

(കടപ്പാട് : ഖാലീജ് ടൈംസ് യു എ ഇ )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.