മസ്ക്കറ്റ് : ഒമാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ആരോഗ്യ പ്രവർത്തകരുടെ ഇടയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു . സിനാവ് ആശുപത്രിയിലെ മലയാളി നഴ്സ് ആയ അടൂർ ആനന്ദപ്പള്ളി സ്വദേശിനിയായ ബ്ലെസി തോമസ് (37) ആണ് മരണപ്പെട്ടത്. സ്റ്റാഫ് നഴ്സ് ആയി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും തുടർന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലെ ഇബ്ര റോയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം സംഭവിച്ചത്.
മരണത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

"ട്രൂ ഹീറോ " എന്നാണ് ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഒരു യാഥാർത്ഥ പോരാളിയും അതിനോടപ്പം വിശ്വസ്തത പുലർത്തിയിരുന്ന വ്യക്തിത്വതമാണ് ബ്ലെസി തോമസ് എന്ന ധീരവനതയെന്ന് ഒമാൻ ആരോഗ്യമന്ത്രി അനുശോചന കുറിപ്പിൽ ആദരവ് പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു