ആമസോൺ ചെറുകിട കമ്പനികളുടെ വിവരങ്ങൾ ചോർത്തി നേട്ടം കൊയ്യുന്നു

ആമസോൺ ചെറുകിട കമ്പനികളുടെ വിവരങ്ങൾ ചോർത്തി നേട്ടം കൊയ്യുന്നു

ബ്രസ്സൽസ് : ആമസോൺ കമ്പനി , ബ്രസ്സൽസ് വ്യാപാര മത്സര നിയമങ്ങൾ ലംഘിച്ചുവെന്ന് യൂറോപ്യൻ യൂണിയൻ ആരോപിച്ചു. ആമസോൺ പ്ലാറ്റ്‌ഫോമിലെ ചെറുകിട ചില്ലറ വ്യാപാരികളേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പ്ലാറ്റ്‌ഫോമിൽ തങ്ങൾക്കുള്ള മേൽക്കൈ ദുരുപയോഗം ചെയ്തു എന്നതാണ്‌ ആരോപണം.

ആമസോൺ കമ്പനിക്കു രണ്ടു പ്രവർത്തന മേഖലകൾ ആണുള്ളത് , ചില്ലറ വ്യാപാരി എന്ന നിലയിലും പ്ലാറ്റ്‌ഫോം ഒരുക്കുന്നവർ എന്ന നിലയിലും. എന്നാൽ ആമസോണിൽ വിൽക്കുവാൻ വരുന്ന ചെറുകിട വ്യാപാരികളുടെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ആമസോൺ അവരുടെ സ്വന്തം ഉല്പന്നങ്ങൾ വിലകുറച്ചും മറ്റു തന്ത്രങ്ങൾ ഉപയോഗിച്ചും വിൽക്കുക വഴി ഇരട്ടത്താപ്പ് കാണിക്കുന്നു എന്നതാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പ്രധാന ആരോപണം.

ആമസോണിന്റെ വാർഷിക വരുമാനത്തിന്റെ 10% വരെ പിഴ ഈടാക്കുവാനും യൂറോപ്യൻ യൂണിയന് സാധിക്കും എന്ന് കരുതുന്നു.

യൂറോപ്യൻ യൂണിയന്റെ കമ്മീഷൻ നിഗമനങ്ങളോട് പ്രതികരിക്കാൻ ആമസോണിന് നിരവധി ആഴ്ചകൾ ബാക്കി ഉണ്ട്. കമ്പനി ഇതേക്കുറിച്ചു നടത്തിയ പ്രതികരണത്തിൽ യൂറോപ്യൻ കമ്മീഷന്റെ പ്രാഥമിക വാദങ്ങളോട് വിയോജിക്കുന്നതായി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.