കപട സന്യാസിമാരെ പൂട്ടാന്‍ 'ഓപ്പറേഷന്‍ കാലനേമി'; ഉത്തരാഖണ്ഡില്‍ ശനിയാഴ്ച മാത്രം പിടിയിലായത് 23 പേര്‍

കപട സന്യാസിമാരെ പൂട്ടാന്‍ 'ഓപ്പറേഷന്‍ കാലനേമി'; ഉത്തരാഖണ്ഡില്‍ ശനിയാഴ്ച മാത്രം പിടിയിലായത് 23 പേര്‍

ഡെറാഡൂണ്‍: കപട സന്യാസിമാരെ പൊക്കാന്‍ നടപടിയുമായി ഉത്തരാഖണ്ഡ് പൊലീസ്. 'ഓപ്പറേഷന്‍ കാലനേമി' എന്ന പേരിലുള്ള നടപടിയുടെ ഭാഗമായി ശനിയാഴ്ച മാത്രം 23 പേരെ പിടികൂടി. അറസ്റ്റിലായവരില്‍ പത്ത് പേര്‍ ഇതര സംസ്ഥാനക്കാരാണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശ പ്രകാരമാണ് കപട സന്യാസിമാരെ നിയമത്തിന് മുന്നില്‍ കൊണ്ടുരാനുള്ള ഓപ്പറേഷന് തുടക്കമിട്ടതെന്ന് എസ്.എസ്.പി അജയ് സിങ് പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്ന തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം സംസ്ഥാനത്തെ പൊലീസ് സേനയ്ക് നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ഓപ്പറേഷന്‍ കാലനേമിയെ അനുകൂലിച്ച് ഹിന്ദു സംഘാടകള്‍ രംഗത്തെത്തി. സനാതന ധര്‍മത്തിന്റെ പേരില്‍ ജനങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുന്നവര്‍ സാമൂഹ്യവിരുദ്ധരാണെന്നും ഇവരെ പിടികൂടണമെന്നും അഖില ഭാരതീയ അക്ഷര പരിഷത് പ്രസിഡന്റ് രവീന്ദ്ര പുരി പ്രതികരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് തീരുമാനത്തെ സ്വാഗതം ചെയ്തു. സമൂഹത്തിന്റെ ഒത്തൊരുമയെ തകര്‍ക്കുന്നവരെ തിരിച്ചറിയണമെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഭട്ട് പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.