മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ആസിഫ് ബസ്‌റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ റോളുകള്‍ ആസിഫ് ബസ്‌റ കൈകാര്യം ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്‌എസ്‌പി കംഗ്രാ പറഞ്ഞു.