കോട്ടയത്ത് തെരുവ് നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു; ഒരാളുടെ ചുണ്ട് കടിച്ചു പറിച്ചു

കോട്ടയത്ത് തെരുവ് നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു; ഒരാളുടെ ചുണ്ട് കടിച്ചു പറിച്ചു

കോട്ടയം: പാമ്പാടി നെടുകോട്ടുമലയില്‍ തെരുവ് നായ ആക്രമണം. നാല് പേര്‍ക്ക് നായയുടെ കടിയേറ്റു. കുറ്റിക്കല്‍ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ.എസ് ചാക്കോ, വി.എസ് മോഹനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അനീഷ് കുര്യാക്കോസിന്റെ ചുണ്ടിലാണ് കടിയേറ്റത്. ഇദേഹത്തിന്റെ ചുണ്ട് നായ കടിച്ചു പറിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരേ നായ തന്നെയാണ് എല്ലാവരേയും കടിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.