ദുബായ്: ദീപാവലിക്ക് ശേഷം യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ട്. ദുബായിൽ നിന്നും മുംബൈയിലേക്ക് 560 ദിർഹം ആണ് ഇപ്പോഴത്തെ വിമാന ടിക്കറ്റ് നിരക്ക്. എന്നാൽ ദീപാവലിക്ക് ശേഷം ഇത് 400- 450 ദിർഹമായി(8128- 9144 രൂപ ) കുറയുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം.
കോവിഡ് വ്യാപന സമയത്ത് ആയിരം ദിർഹത്തിന്( 20,320) അടുപ്പിച്ച് ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള ആളുകളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയും മെച്ചപ്പെട്ടു.