ബെംഗളൂരു: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കൊറോണ പോസീറ്റീവ് ആണെന്ന ഫലം തെറ്റെന്ന് താരം. ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവായിരുന്നു അതെന്ന് ചിരഞ്ജീവി അറിയിച്ചു. തിങ്കളാഴ്ച കൊറോണ പോസിറ്റീവ് ആയെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലമെന്ന് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. പുതിയ സിനിമ ആചാര്യയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടതും. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റീനില്‍ പോകണമെന്നും താരം നേരത്തെ ആവശ്യപ്പെട്ടിരുന്നു.