ബിഷപ് മാർ തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ചിക്കാഗോ കത്തീഡ്രൽ ദേവാലയത്തിൽ

ബിഷപ് മാർ തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ചിക്കാഗോ കത്തീഡ്രൽ ദേവാലയത്തിൽ

ചിക്കാഗോ: ചിക്കാഗോ കത്തീഡ്രൽ ദേവാലയത്തിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ബിഷപ് മാർ തോമസ് തറയിൽ നയിക്കും. മാർച്ച് 31 വ്യാഴാഴ്ച്ച ആരംഭിക്കുന്ന ധ്യാനം ഏപ്രിൽ 2 ശനിയാഴ്ച അവസാനിക്കും. മാർച്ച് 31 വ്യാഴം, ഏപ്രിൽ 1 വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരം ആറര മുതൽ ഒൻപതര വരെയും ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ എട്ടര തുടങ്ങി വൈകുന്നേരം അഞ്ചര വരെയുമായിരിക്കും ധ്യാനം. ഏപ്രിൽ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മുതൽ മൂന്നര വരെ മതാധ്യാപകർക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളാൽ ഓൺലൈൻ ധ്യാനങ്ങളായിരുന്നു നടത്തിയിരുന്നത്. രണ്ട് വർഷത്തിന് ശേഷം നേരിട്ട് ധ്യാനത്തിൽ പങ്കെടുക്കാനുള്ള ഒരവസരമാണ്ഏവർക്കും ലഭിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.