ഹൂസ്റ്റൺ: ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെ പെയർലാൻഡ് സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെടും.
ഏപ്രിൽ 1 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിമുതൽ ഒൻപത് മണിവരെയും 2, 3 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയും ആയിരിക്കും ധ്യാനം നടത്തപ്പെടുക.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും, കോവിഡ് നിയന്ത്രണങ്ങളാൽ ഓൺലൈനിലായിരുന്നു ധ്യാനം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് നൽകിയതിനെതുടർന്ന് നേരിട്ട് ദേവാലയത്തിൽ വച്ച് നടത്തുന്ന ധ്യാനത്തിന് വിശ്വാസികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ഫാ ജോബി ജോസഫ് ചേലകുന്നേൽ അറിയിച്ചു.
അഡ്രസ് :
സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ചർച്ച്
1610, ഒഡേ റോഡ് (O'day road)
പെയർലാൻഡ്
ടെക്സാസ്