റിച്ച്മണ്ട് വിർജിനിയ സെൻറ് അൽഫോൻസാ ദൈവാലയത്തിൽ ഫാദർ ടിജോ മുല്ലക്കര നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം

റിച്ച്മണ്ട് വിർജിനിയ സെൻറ് അൽഫോൻസാ ദൈവാലയത്തിൽ ഫാദർ ടിജോ മുല്ലക്കര നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം

റിച്ച്മണ്ട്: നോമ്പുകാലത്തോട് അനുബന്ധിച്ച് റിച്ച്മണ്ട് വിർജീനിയയിലെ സെൻറ് അൽഫോൻസാ ദൈവാലയത്തിൽ ഫാദർ ടിജോ മുല്ലക്കര നയിക്കുന്ന നോമ്പ് കാല ധ്യാനം. ഏപ്രിൽ 8,9,10 തീയതികളിലായിരിക്കും ധ്യാനം നടത്തപ്പെടുക. ഏപ്രിൽ 8 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വി കുർബാനയോടു കൂടി ആരംഭിക്കുന്ന ധ്യാനം രാത്രി 9 മണിക്ക് സമാപിക്കും.

ശനിയാഴ്ചയും ഞായറാഴ്ചയും തുടരുന്ന ധ്യാനം ഓശാന ഞായറാഴ്ചയുടെ തിരുക്കർമ്മങ്ങളോടെ അവസാനിക്കും. ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5.30വരെയും ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെയുമായിരുക്കും ധ്യാനം നടത്തപ്പെടുക.

സെൻറ് അൽഫോൻസാ ദൈവാലയത്തിന്റെ മുൻ വികാരിയായിരുന്ന ഫാദർ ടിജോ മുല്ലക്കര ഇപ്പോൾ തൃശൂർ അതിരൂപതയുടെ നെസ്റ്റ് എന്ന റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ പ്രവർത്തിക്കുന്നു. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ധ്യാനവും അതേ സമയത്തു തന്നെ നടത്തപെടുന്നതാണ്.

ഒത്തുകൂടലുകൾക്കു തടസമായിരുന്ന കോവിഡ് മഹാമാരിയുടെ കാലത്തു ധ്യാനങ്ങൾ നടത്തുന്നതിന് ഉണ്ടായിരുന്ന തടസങ്ങൾ നീങ്ങി വരുന്ന സാഹചര്യത്തിൽ ഈ നവീകരണ ധ്യാനം വിജയകരവും ഫലപ്രദവുമാകുന്നതിനായുള്ള ഒരുക്കത്തിലാണ് അൽഫോൻസാ ഇടവകാംഗങ്ങൾ.

അഡ്രസ് : 9841 വെസ്റ്റ് പ്രൊവിഡൻസ് റോഡ്
റിച്ച്മണ്ട്, വിർജീനിയ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.