ടി20 ക്രിക്കറ്റ് ഒളിമ്ബിക്സില്‍ ഒരു മത്സരമായി ഉള്‍പ്പെടുത്തണം; രാഹുല്‍ ദ്രാവിഡ്

ടി20 ക്രിക്കറ്റ് ഒളിമ്ബിക്സില്‍ ഒരു മത്സരമായി ഉള്‍പ്പെടുത്തണം; രാഹുല്‍ ദ്രാവിഡ്

ടി20 ക്രിക്കറ്റ് ഒളിമ്ബിക്സില്‍ ഒരു മത്സരമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ക്രിക്കറ്റ് ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്തിയ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. നേരത്തെ 2010ലും 2014ലും ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഇന്ത്യന്‍ ടീമിനെ അയച്ചിരുന്നില്ല.

നിലവില്‍ ടി20 ക്രിക്കറ്റ് കളിക്കുന്ന 75 രാജ്യങ്ങള്‍ ഉണ്ടെന്നും ഒരുപാടു രാജ്യങ്ങളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ഒളിമ്ബിക്സില്‍ ക്രിക്കറ്റ് നടത്തുകയെന്നത് എളുപ്പമല്ലെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ എല്ലാ രാജ്യത്തും ഉണ്ടാവില്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 2018ല്‍ ഐ.സി.സി നടത്തിയ സര്‍വേയില്‍ 87 ശതമാനം പേരും ക്രിക്കറ്റ് ഒളിമ്ബിക്സിന്റെ ഭാഗമാവണമെന്ന ആവശ്യത്തോട് അനുകൂല നിലപാടാണ് എടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.