ഇസ്ലാമാബാദ് : പാകിസ്താനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ബലൂചിസ്താന്‍ പ്രവിശ്യയില്‍ രാവിലെ 7.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
തലസ്ഥാന നഗരമായ ക്വറ്റയില്‍ നിന്നും 38 കിലോ മീറ്റര്‍ വടക്ക് കിഴക്ക് മാറി 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് സെന്റര്‍ അറിയിച്ചു. വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനം അനുഭവപ്പെട്ട മറ്റ് പ്രദേശങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുകയാണെന്നും റിയാസ് അറിയിച്ചു.