കോവിഡ് പ്രതിരോധ സമിതി രൂപീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കോവിഡ്  പ്രതിരോധ സമിതി രൂപീകരിച്ച്  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: ഏറ്റവും അധികം കോവിഡ് ബാധിതർ ഉള്ള യു എസിൽ പ്രതിരോധത്തിനായി പ്രത്യേക ഉപദേശക സംഘത്തെ നിയോഗിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് പ്രതിരോധത്തിനായി 13 അംഗ ബോർഡിന് ആണ് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് ബാധ നിയന്ത്രിക്കുന്നതാവും പ്രഥമ പരിഗണന എന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ തന്നെ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും ആണ് സമിതിയിലെ അംഗങ്ങൾ. രാജ്യത്തെ പൊതു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കലാണ് സമിതിയുടെ ലക്ഷ്യം. കോവിഡ് ബാധയുടെ വ്യാപനം കുറയ്ക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഉപദേശകസമിതി നൽകും. വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവും ആണെന്ന് ഉറപ്പുവരുത്തുന്നതും, വിതരണത്തിലെ തുല്യതയും കാര്യക്ഷമതയും നിരീക്ഷിക്കുന്നതും സമിതിയായിരിക്കും. കൂടാതെ അത്യാസന്ന നിലയിലുള്ള രോഗികളുടെ സംരക്ഷണത്തിനും സമിതി നേതൃത്വം നൽകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.