മഡ്ഗാവ്: കേരള ബ്‌ളാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം ചൂടുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇറങ്ങുന്ന ബ്‌ളാസ്റ്റേഴ്‌സിന് ഫൈനലിലെ എതിരാളികള്‍ ഹൈദരാബാദ് എഫ്.സിയാണ്. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് പോരാട്ടം.
ഫൈനലില്‍ കാണികള്‍ക്ക് പ്രവേശനമുണ്ട്. ടിക്കറ്റ് ഒട്ടുമുക്കാലും സ്വന്തമാക്കിയ കേരളത്തില്‍ നിന്നുള്ള മഞ്ഞപ്പട സ്റ്റേഡിയം ഇളക്കി മറിക്കാന്‍ കാത്തു നില്‍ക്കുകയാണ്.
ബ്‌ളാസ്റ്റേഴ്‌സിന്റെ മൂന്നാം ഐ.എസ്.എല്‍ ഫൈനലാണിത്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് കീഴടങ്ങിയിരുന്നു.