കോറൽ സ്പ്രിങ്‌സിലെ ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വാർഷിക ധ്യാനം

കോറൽ സ്പ്രിങ്‌സിലെ ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വാർഷിക ധ്യാനം

മിയാമി: ഫാദർ സിബി പുളിക്കൽ നയിക്കുന്ന വാർഷിക ധ്യാനം കോറൽ സ്പ്രിങ്‌സിലെ ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ മാർച്ച് 25 വെള്ളിയാഴ്ച മുതൽ 27 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. 

ഫാദർ സിബി ഇപ്പോൾ ആലുവയിലെ മംഗലപ്പുഴ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ഏപ്രിൽ 8 മുതൽ 10 വരെയുള്ള തീയതികളിൽ യുവജനങ്ങൾക്കായുള്ള ധ്യാനവും നടത്തപ്പെടുന്നതായിരിക്കും.

 ഫാദർ തോമസ് പുളിക്കലിൻറെ നേതൃത്വത്തിലാണ്‌ യുവജന ധ്യാനം നടത്തപ്പെടുന്നത്. ഫാദർ തോമസ് ഇപ്പോൾ സെൻറ് വിൻസെൻറ് ഡി പോൾ റീജിയണൽ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ഇടവക വാർഷിക ധ്യാനം ഫലപ്രദമായി നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി പാരിഷ് കൗൺസിൽ അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.