മഡ്ഗാവ്: ഐഎസ്‌എല്‍ കീരീടപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.
മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം, പ്രാര്‍ത്ഥനയോടെ താനും ഉണ്ടാകുമൊണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
"ആവേശത്തിരയില്‍ കേരളം നിറഞ്ഞാടുമ്പോള്‍, മലയാള മനസുകളില്‍ പ്രതീക്ഷയുടെ കാല്‍പ്പന്തുരുളുമ്പോള്‍, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ, ആശംസകളോടെ…' എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സിന് ആശംസ നേര്‍ന്നിരുന്നു. "കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ… പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍…" എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഹൈദരാബാദ് എഫ്‌സിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. രണ്ട് ടീമുകളും ലീഗിലെ ആദ്യ കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.