ബാൾട്ടിമൂറിലെ സെൻറ് അൽഫോൻസാ സിറോ മലബാർ കത്തോലിക്ക ദൈവാലയത്തിൽ ഫാ റോയ് പാലാട്ടി നയിക്കുന്ന നോമ്പുകാല ധ്യാനം നടത്തുന്നു

ബാൾട്ടിമൂറിലെ സെൻറ് അൽഫോൻസാ സിറോ മലബാർ കത്തോലിക്ക ദൈവാലയത്തിൽ ഫാ റോയ് പാലാട്ടി നയിക്കുന്ന നോമ്പുകാല ധ്യാനം നടത്തുന്നു

മേരിലാൻഡ്: ബാൾട്ടിമൂറിലെ സെൻറ് അൽഫോൻസാ സിറോ മലബാർ കത്തോലിക്ക ദൈവാലയത്തിൽ ഫാദർ റോയ് പാലാട്ടി സിഎംഐ യുടെ നേതൃത്വത്തിൽ വാർഷിക നോമ്പുകാല ധ്യാനം ഏപ്രിൽ 8 മുതൽ 10 വരെ നടത്തുന്നു. 

ഏപ്രിൽ 8 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിമുതൽ ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. പ്രൈമറി, മിഡ്‌ഡിൽ, ഹൈ സ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേക ധ്യാനം നടത്തും. നോമ്പുകാല ധ്യാനം വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ആത്മീയ വളർച്ചയുടെയും ഒരു അനുഭവമാക്കാൻ വികാരിയും പാരിഷ് കൗൺസിൽ അംഗങ്ങളും എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നു.

വികാരി: ഡോ: വിൽ‌സൺ ആന്റണി
ട്രസ്റ്റീസ്: ജോവി വള്ളമറ്റം, തോമസ് വർഗീസ്, ബാബു തോമസ്, ഷെൽവിൻ ഷാജൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.