ഹൂസ്റ്റൺ: നോമ്പു കാലത്തോടു അനുബന്ധിച്ചു സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 6 മുതൽ 9 വരെ ഫാ അനീഷ് ഏട്ടക്കകുന്നേൽ നയിക്കുന്ന വാർഷിക ധ്യാനം നടത്തപ്പെടുന്നു. 6,7,8 തീയതിയിൽ വൈകിട്ട് 5:30 ന് ജപമാല പ്രാത്ഥനയോടെ ആരംഭിച്ചു 6 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് 7 മുതൽ 9 മണി വരെ ധ്യാനവും അതേത്തുടർന്ന് 9 മുതൽ 9:30 വരെ പരിശുദ്ധ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
ധ്യാനത്തിന്റെ അവസാന ദിവസമായ ഒൻപതാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ജപമാലയും തുടർന്ന് 9:30 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 10:30 മുതൽ വൈകിട്ട് 6 മണി വരെ സമാപന ധ്യാനം നടത്തപ്പെടും എന്ന് പള്ളി കമ്മിറ്റി അറിയിച്ചു.
ഏവരും ഈ നോമ്പുകാലം ഫലദായകമാക്കാൻ ധ്യാനത്തിൽ പങ്കെടുക്കണം എന്നും പള്ളി വികാരി ഫാ സുനി പടിഞ്ഞാറേക്കര അറിയിച്ചു.
വികാരി- ഫാ സുനി പടിഞ്ഞാറേക്കര-7089531912
ട്രസ്റ്റ്ടീസ്- മാത്യു തേക്കേതിൽ, ടോമി തെക്കുനിൽകുന്നത്തിൽ, ജോസ് ചാഴികാട്ട്, ജോസ് ചക്കാലക്കൽ, ആൽബിൻ മുകളേൽ.