മെയ്വുഡ്: ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം ഏപ്രില്‍ 8,9,10 തീയതികളില്‍ നടക്കും. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനായ റെജി കൊട്ടാരമാണ് ധ്യാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഏപ്രില്‍ എട്ടിനു വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ, ഒന്‍പതിന് രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെ, പത്തിന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ എന്നിങ്ങനെയാണു സമയക്രമം. ധ്യാനത്തില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി പള്ളി വികാരി ഫാ. അബ്രഹാം മുത്തോലത്ത് അറിയിച്ചു.