കാലിഫോർണിയ: സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി കാലിഫോർണിയിൽ നോമ്പ് കാലത്തോട് അനുബന്ധിച്ച് വാർഷിക ധ്യാനം നടത്തപ്പെടുന്നു. ബ്രദർ സാബു ആറുത്തോട്ടിയിലാണ് ധ്യാനം നയിക്കുന്നത്.
മാർച്ച് 25, 26, 27 (വെള്ളി,ശനി,ഞായർ) തീയതികളിലാണ് ധ്യാനം നടത്തപ്പെടുന്നത്. മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് ആറു വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
അഡ്രെസ്: സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി, 324 ഗ്ലോറിയ അവെന്യൂ, സാൻജോസ്, കാലിഫോർണിയ 95127. ധ്യാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: ഫാ. സജി പിണറകയിൽ (+12246596586), ഫ്രാൻസിസ് പറത്തറ (+14083143192).