ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ പ്രത്യേക പരിചരണത്തിനായി ഐ.സി.യുവിലേക്ക് മാറ്റി. നിലവില്‍ കാര്യങ്ങള്‍ ശരിയായ രീതിയിലാണെന്നും വിശദവിവരങ്ങള്‍ അറിയിക്കുമെന്നും പ്രാര്‍ഥിക്കണമെന്നും മകന്‍ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു. 71കാരനായ പട്ടേലിന് കഴിഞ്ഞ ഒക്ടോബര്‍ 1നാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യസഭ എം.പിയായ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധപ്പെട്ടവരോട് ഐസൊലേഷനില്‍ പോകാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേല്‍ ചികിത്സയിലുള്ളത്.