ആർച്ചുബിഷപ്പ് തദേവുഷ് കൊന്ത്രേഷേവിച്ചിന്റെ പാസ്പോർട്ട് റദ്ദാക്കി ബെലാറസ് ഭരണകൂടം

ആർച്ചുബിഷപ്പ് തദേവുഷ് കൊന്ത്രേഷേവിച്ചിന്റെ  പാസ്പോർട്ട് റദ്ദാക്കി ബെലാറസ് ഭരണകൂടം

ബെലറാസ് : ഭരണകൂട വിരുദ്ധ സമരങ്ങൾ അരങ്ങേറുന്ന ബെലുറാസിൽ മതിയായ കാരണങ്ങൾ വെളിപ്പെടുത്താതെ  ബെലാറസ് ബിഷപ്പ്സ് കോൺഫറൻസ്  പ്രസിഡന്റ്
ആർച്ചുബിഷപ്പ് തദേവുഷ് കൊന്ത്രേഷേവിച്ചിന്റെ  പാസ്പോർട്ട് റദ്ദാക്കി. കഴിഞ്ഞ ഇരുപത്തിയാറു വർഷമായി ബെലുറാസിൽ ഏകാധിപത്യ ഭരണം നയിച്ചു വരുന്ന അലക്സാണ്ടർ ലുങ്ക്ഷെൻക്കോ ഈ കഴിഞ്ഞ തിരെഞ്ഞടുപ്പിൽ വിജയിച്ചതായി പ്രഖാപിച്ചിരുന്നു.തുടർന്ന് അശാസ്ത്രീയമായ നടപടികളിലൂടെയാണ് വിജയം വരിച്ചത് എന്നാരോപിച്ച് പ്രതിപക്ഷപാർട്ടികളും ജനങ്ങളും ശക്തമായ പ്രക്ഷോഭത്തിലാണ്.
രാജ്യത്ത് നിലനിൽക്കുന്ന അശാന്തിയും ഗവൺമെന്റ് തലത്തിലെ അഴിമതിയെയും മറ്റും ആർച്ച് ബിഷപ്പ് വിമർശിച്ചിരുന്നു.കഴിഞ്ഞ മാസം 19 ന് പ്രക്ഷോഭകരെ തടങ്കലിലാക്കിയിരിക്കുന്ന വിചാരണ ജയിലിനു മുൻപിൽ ചെന്ന് പ്രാർത്ഥിച്ചിരുന്നു.മിസിക്കിലെ പളളിയിലെയ്ക്കുള്ള വഴി പട്ടാളം അടച്ചതിലും പ്രതിക്ഷേധിച്ചിരുന്നു. അയൽരാജ്യമായ പോളണ്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് ആഗസ്റ്റ് 31 ന് മടങ്ങിവരുമ്പോൾ അതിർത്തിയിൽ വച്ച് സ്റ്റേറ്റ് ബോർഡർ ഫോഴ്സ് തടഞ്ഞു. തുടർന്ന് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് പോളണ്ടിൽ തന്നെ കഴിയുകയാണ്. ഒരു തരത്തിലും അതിർത്തി കടത്തിവിടില്ല എന്നതാണ് ബെലാറസ് ഭരണകൂടത്തിന്റെ നിലപാട്.അത്തരത്തിലുള്ള വിശദീകരണവും ബോർഡർ സെക്യൂരിറ്റി കൗൺസിൽ ആർച്ചുബിഷപ്പിന് നൽകിയിരുന്നു. ഏഴുപത്തിനാലുകാരനായ ബെലാറസ് പൗരനുമായ ആർച്ചുബിഷപ്പ് തദേവുഷ് കൊന്ത്രേഷേവിച്ചിന്റെ മേൽ ബെലാറസ് ഭരണകൂടം നടത്തുന്ന കിരാത മനുഷ്യവകാശ വിരുദ്ധ നടപടികളിൽ വത്തിക്കാനും യൂറോപ്യൻ ബിഷപ്പ്സ് കൗൺസിലും അപലപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.