അറ്റ്ലാൻറ സെൻറ് അൽഫോൻസാ ദൈവാലയത്തിൽ നോമ്പുകാല ധ്യാനം

അറ്റ്ലാൻറ സെൻറ് അൽഫോൻസാ ദൈവാലയത്തിൽ നോമ്പുകാല ധ്യാനം

ജോർജിയ :അറ്റ്ലാൻറ സെൻറ് അൽഫോൻസാ ദൈവാലയത്തിൽ ഫാദർ സിബി പുളിക്കലിൻറെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനം ഏപ്രിൽ 1 ,2 ,3 തീയതികളിൽ നടത്തുന്നു. ഏപ്രിൽ 2 ,3 തീയതികളിൽ എലിമെന്ററി, മിഡ്‌ഡിൽ , ഹൈ സ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കായി വിവിധ വിഭാഗങ്ങളായി ധ്യാനം സംഘടിപ്പിക്കുന്നു. ഫാദർ രാജീവ് ഫിലിപ്പ് ,സിസ്റ്റർ ഡിയാന തെരേസ സി എം സി ,സിസ്റ്റർ ലിൻഡ സി എം സി ,ജീസസ്‌ യൂത്ത് യുവ ജനങ്ങളുടെയും നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തുക.

ഇടവക അംഗങ്ങൾക്ക് ഈ ധ്യാനം വിശ്വാവളർച്ചയുടെ ഒരു അനുഭവമാക്കാൻ വികാരിയും പാരിഷ് കൗൺസിൽ അംഗങ്ങളും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.