ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ

ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ

അമേരിക്ക: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. പ്രതിഷേധം ന്യായമല്ല എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം കൂടി തെരുവിൽ ഇറങ്ങിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജികൾ വിവിധ കോടതികൾ തള്ളിയിട്ടും റിപ്പബ്ലിക്കൻ പാർട്ടി വോട്ടുകൾ മറിച്ചുവെന്നും, തെരഞ്ഞെടുപ്പിൽ വ്യാപകമായി അട്ടിമറി നടന്നുവെന്നും ആണ് ട്രംപ് ആരോപിക്കുന്നത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പ് ആണെന്നും ആരോപണങ്ങൾക്ക് ഒന്നും തെളിവില്ലെന്നും ആയിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. ജനുവരിയിലാണ് ജോ ബൈഡൻ വൈറ്റ് ഹൗസ് ചുമതലയേൽക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.