ഗതാഗതവകുപ്പ് ആസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവീസ് സെന്‍ററുമായി കുവൈറ്റ്

ഗതാഗതവകുപ്പ് ആസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവീസ് സെന്‍ററുമായി കുവൈറ്റ്

കുവൈറ്റ്: ഗതാഗതവകുപ്പ് ആസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവീസ് സെന്‍ററുമായി കുവൈറ്റ്. കുവൈറ്റിൽ ഗതാഗത വകുപ്പ് ആസ്ഥാനത്തു ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവീസ് സെൻറർ ആരംഭിച്ചു. വീൽചെയറിൽനിന്ന് ഇറങ്ങാതെതന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന വിധമാണ് സെന്‍റർ സജ്ജീകരിച്ചത്.

ട്രാഫിക് വകുപ്പ് ആസ്ഥാനത്തു ഒരുക്കിയ സർവീസ് സെന്‍റർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇസ്സാം അൽ നഹാം ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ തുടങ്ങി ട്രാഫിക്ക് വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഹനത്തിലോ വീല്‍ചെയറിലോ ഇരുന്നു തന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന വിധമാണ് സെന്‍റർ സജ്ജീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.