ടെക്‌സാസില്‍ കാട്ടുതീ പടരുന്നു; വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

ടെക്‌സാസില്‍ കാട്ടുതീ പടരുന്നു; വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനെതുടര്‍ന്ന് നിര്‍ബന്ധിതമായി വീടുകള്‍ ഒഴിയാന്‍ പ്രദേശവാസികള്‍ക്കു നിര്‍ദേശം നല്‍കി. ഹൈവേ 97-ന് സമീപം ഫൗളര്‍ടണിലാണ് തീ ആളിക്കത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമന സേനാംഗങ്ങളും ഫോറസ്റ്റ് സര്‍വീസ് ഉള്‍പ്പെടെ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ ഏജന്‍സികളും രംഗത്തുണ്ട്.

ബുധനാഴ്ച രാത്രി 7:15-നാണ് ഫൗളര്‍ട്ടണില്‍ നിന്ന് മൂന്നു മൈല്‍ അകലെ തീ പടരുന്നതായി ലാ സാലെ ഷെരീഫിന്റെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തത്. തീ നിയന്ത്രണ വിധേയമാക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ തിരികെ വിളിച്ചിട്ടുണ്ട്. ഫൗളര്‍ട്ടണ്‍ നിവാസികള്‍ അടിയന്തരമായി പ്രദേശത്ത് നിന്ന് മാറി നില്‍ക്കണമെന്ന മുന്നറിയിപ്പും നല്‍കി.

വീടുകള്‍ ഒഴിയുന്നവര്‍ക്കായി കോട്ട്യുല്ലയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടല്‍ തുറന്നുകൊടുത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.