ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഇത്തവണയും റാന്‍ഡം നറുക്കെടുപ്പ് വഴിയാണ് ടിക്കറ്റ് നല്‍കുന്നത്. ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞതിനാല്‍ ആരാധകര്‍ക്ക് ഇഷ്ട ടീമുകളുടെ മത്സരത്തിന് ടിക്കറ്റെടുക്കാം.

ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മണി (ഇന്ത്യന്‍ സമയം 2.30) മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രില്‍ 28 വരെ സമയമുണ്ട്. ടിക്കറ്റ് ലഭിക്കുന്നവരെ ഫിഫ പിന്നീട് ഇ-മെയില്‍ വഴി വിവരം അറിയിക്കുന്നതാണ്.

ഇന്റിവിജ്വല്‍ മാച്ച് ടിക്കറ്റ്, സപ്പോര്‍ട്ടര്‍ ടിക്കറ്റ്സ്, കണ്ടീഷണല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റ്സ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ്സ് ഇങ്ങനെ നാല് തരത്തില്‍ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തില്‍ ഒരു കോടി എഴുപത് ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. 80,4186 ടിക്കറ്റുകള്‍ ആരാധകര്‍ക്ക് നല്‍കി.

ആദ്യഘട്ട ടിക്കറ്റ് വില്‍പ്പനയില്‍ മലയാളികള്‍ക്കും ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.