റോഡ് മുറിച്ചുകടക്കാന്‍ താറാവ് കുടുംബത്തിന് പോലീസ് സഹായം; വൈറല്‍ ആയി പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ

റോഡ് മുറിച്ചുകടക്കാന്‍ താറാവ് കുടുംബത്തിന് പോലീസ് സഹായം; വൈറല്‍ ആയി പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ

ടെക്‌സാസ്: തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി താറാവ് 'കുടുംബത്തെ' സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഇന്ന് ലോകം മുഴുവന്‍ വൈറല്‍ ആയിരിക്കുകയാണ്.

ഏഴ് താറാവുകളുള്ള ഒരു കുടുംബത്തെ വെള്ളിയാഴ്ചയാണ് ടെക്‌സാസിനെ തിരക്കുള്ള റോഡില്‍ മുറിച്ചുകടക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സഹായം ചെയ്യുന്നത്.

ഇരുവശത്തുനിന്നും വന്നുകൊണ്ടിരുന്ന വാഹനങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റോപ് സിഗ്നല്‍ നല്‍കി നിര്‍ത്തിച്ചതോടെ, തള്ള താറാവിന് പിന്നാലെ വരിവരിയി കുട്ടിത്താറാവുകള്‍ റോഡ് മുറിച്ചുകടന്നു. വാഹനങ്ങള്‍ കടന്നുവരാതിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനും പിറകെ നടന്നു.

ഇവരെ സുരക്ഷിതമായി അപ്പുറം എത്തിച്ച ശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ മടങ്ങിയത്. മനുഷ്യര്‍ക്കു മാത്രമല്ല റോഡ് മുറിച്ചു കടക്കാന്‍ ആവശ്യപ്പെടുന്ന പക്ഷിമൃഗാധികള്‍ക്കും തന്റെ സഹായം ആവശ്യമാണെന്ന് ഉദ്യോഗസ്ഥന്‍ പിന്നീട് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Watch Video

https://www.facebook.com/watch/?v=561854511878830


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.