അറ്റ്ലാന്റ: ജോര്‍ജിയ നഗരമായ അറ്റ്ലാന്റായിലെ കോണ്ടോമിനിയം കോംപ്ലക്സില്‍ വെടിവയ്പ്പ്. മൂന്ന് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
അറ്റ്ലാന്റായുടെ കിഴക്ക് പ്രാന്തപ്രദേശത്തുള്ള ക്ലാര്ക്ക്സ്റ്റണിനടുത്തുള്ള സമുച്ചയത്തിലാണ് ഞായറാഴ്ച രാത്രി വെടിവയ്പ്പ് ഉണ്ടായതെന്ന് ഡെക്കല്ബ് കൗണ്ടിയിലെ പോലീസ് വക്താവ് ലെഫ്റ്റനന്റ് ഷെയ്ന് സ്മിത്ത് പറഞ്ഞു.
രാത്രി എട്ടിനായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
വെടിയുതിര്ത്തവര്ക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുനിന്നും ചില നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.