നന്ദിയോടെ, അഭിമാനത്തോടെ, സംതൃപ്തിയോടെ ഒന്നാം വര്‍ഷത്തിലേക്ക്...
2021 മെയ് 22 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീന്യൂസ് ലൈവ് ഒന്നാം വാര്‍ഷിക നിറവില്‍.
സത്യത്തോടൊപ്പം നില്‍ക്കാന്‍ സാധിച്ച നാളുകള്‍,
സത്യസന്ധമായ വാര്‍ത്തകള്‍,
വസ്തുനിഷ്ഠമായ വിശകലനങ്ങള്‍,
കുറിക്ക് കൊള്ളുന്ന മുഖപ്രസംഗങ്ങൾ,
അറിവും വിജ്ഞാനവും പകരുന്ന ലേഖനങ്ങള്‍,
ക്രൈസ്തവ സമുദായവുമായി ബന്ധപ്പെട്ട ആധികാരിക വാർത്തകൾ,
അന്താരാഷ്ട്ര വാര്‍ത്തകളിലെ മികവും വേഗതയും,
അഭിമാനിക്കാന്‍ ഇനിയുമുണ്ട് പലതും...
പ്രതിദിനം എത്തുന്ന 3 ലക്ഷം വായനക്കാര്‍ ഞങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കുന്നു.
ഉറങ്ങാത്ത എഡിറ്റോറിയല്‍ ഡെസ്‌ക് കലര്‍പ്പില്ലാത്ത വാര്‍ത്തകള്‍ വെറുപ്പ് ചേര്‍ക്കാതെ വായനക്കാരിലേക്ക് എത്തിക്കുന്നു.
മാധ്യമ പ്രവര്‍ത്തനം ധന സമ്പാദനത്തിനുള്ള ഉപാധിയല്ലെന്ന് ചങ്കുറപ്പോടെ ലോകത്തിന് കാണിച്ച് കൊടുത്തതിന്റെ ചാരിതാര്‍ഥ്യം ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു.
ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന വായനക്കാരാണ് സീന്യൂസ് ലൈവിന്റെ സമ്പാദ്യം.
തിരക്കിട്ട ജീവിതത്തിന്റെ നല്ലൊരു പങ്ക് സീന്യൂസ്‌ന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രവാസി സുഹൃത്തുക്കളാണ് ഞങ്ങളുടെപ്രതീക്ഷ.
സത്യത്തിന്റെ പക്ഷം ചേര്‍ന്നുള്ള മാധ്യമ സംസ്‌കാരമാണ് സീന്യൂസ് ലൈവിന്റെ സൗന്ദര്യം.
ഉറങ്ങാതെ വാർത്തകളുടെ ലോകത്ത് ജാഗ്രതയോടെ നിൽക്കുന്ന എഡിറ്റോറിയൽ ടീമാണ് സീന്യൂസ്‌ലൈവിന്റെ ശക്തി.
എന്നും പ്രചോദനമായി ഒപ്പം നിനിൽക്കുന്ന രക്ഷാധികാരി ജസ്റ്റിസ് കുര്യൻ ജോസഫ്, ചെയർമാൻ വർഗീസ് തോമസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലിസി കെ ഫെർണാണ്ടസ്, ഡയറക്ടർ ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ഫിനാൻസ്, ടെക്നിക്കൽ, ഡിസൈൻ, ടി വി ടീം വിവിധ രാജ്യങ്ങളിലെ കോർഡിനേ റ്റേഴ്‌സ് എല്ലാവർക്കും നന്ദി
പന്ത്രണ്ട് മാസങ്ങള്‍ നല്‍കിയ അറിവിന്റെ, അനുഭവത്തിന്റെ ചിറകുകളിലേറി സീന്യൂസ് ഇനിയും പറക്കും; കാപട്യത്തിന്റെ കറ പുരളാതെ, അസത്യത്തിന്റെ പക്ഷം ചേരാത്ത ഒരു പുതിയ മാധ്യമ വിഹായസിലേക്ക് വായനക്കാരെ ചേര്‍ത്ത് പിടിച്ച്...
നന്ദിയുടെയും സ്നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആശംസകള്‍.
ജോ കാവാലം
ചീഫ് എഡിറ്റര്‍