ആദ്യഘട്ട തിരഞ്ഞെടുപ്പിന് ആവേശം നിറഞ്ഞ കലാശക്കൊട്ട്; ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്

ആദ്യഘട്ട തിരഞ്ഞെടുപ്പിന്  ആവേശം നിറഞ്ഞ കലാശക്കൊട്ട്;  ഏഴ്  ജില്ലകളില്‍  ചൊവ്വാഴ്ച വോട്ടെടുപ്പ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശക്കൊട്ടോടെയാണ് മുന്നണികളുടെ പരസ്യ പ്രചരണത്തിന് സമാപനമായത്.

ഇനി മണിക്കൂറുകളില്‍ നിശബ്ദ പ്രചരണം. ചൊവ്വാഴ്ച ഏഴ് ജില്ലകള്‍ പോളിങ് ബൂത്തിലെത്തും. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളെല്ലാം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഞായറാഴ്ച കലാശക്കൊട്ടുണ്ടായി. സംഘര്‍ഷമൊഴിവാക്കാനായി പലയിടങ്ങളിലും പൊലീസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യമുണ്ടായിരുന്നു.

രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 11 ന് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 13നാണ് ഫല പ്രഖ്യാപനം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.