ടെക്‌സാസില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

ടെക്‌സാസില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

ടെക്‌സാസ്: സെന്‍ട്രല്‍ ടെക്‌സാസില്‍ ഞായറാഴ്ച പുലര്‍ച്ചെ ചെറു വിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഓസ്റ്റിനില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ഗ്രാനൈറ്റ് ഷോള്‍സ് എയര്‍ഫീല്‍ഡിന് സമീപം ഞായറാഴ്ച്ചയാണ് എയര്‍ബോണ്‍ വിന്‍ഡ്സ്പോര്‍ട്സ് എഡ്ജ് 912 വിമാനം തകര്‍ന്നത്. മരണപ്പെട്ട രണ്ടു പേര്‍ മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

അപകടം സംബന്ധിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷിക്കും. ട്രൈക്ക് എന്നും അറിയപ്പെടുന്ന മോട്ടോര്‍ ഘടിപ്പിച്ച വിമാനമാണ് അപകടപ്പെട്ടത്. വിമാനത്തിന് ഹാംഗ് ഗ്ലൈഡറിന് സമാനമായ ചിറകും ത്രീ വീല്‍ ട്രൈസൈക്കിള്‍ ശൈലിയിലുള്ള അണ്ടര്‍ കാരിയേജും ഉണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.