മാനന്തവാടി: ലോക പുകയിലവിരുദ്ധ ദിനത്തിൽ മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിലും, കുടുബങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികളെയും, ബുദ്ധിമുട്ടുകളെയും ചുണ്ടികാണിച്ചുകൊണ്ട് വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലായി തെരുവ് നാടകം സംഘടിപ്പിച്ചു. മാനന്തവാടി, നാലാം മൈൽ, പനമരം, ബത്തേരി, പുൽപ്പള്ളി എന്നിടങ്ങളിൽ നടന്ന തെരുവുനാടകത്തിൽ വിവിധ മേഖലകളിൽ നിന്നായി 12 കലാകാരന്മാർ അണിനിരന്നു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ, വൈസ് പ്രസിഡന്റ് നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവാഹികളായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ബ്രാവോ പുത്തൻപറമ്പിൽ, അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സിസ്റ്റർ സാലി സിഎംസി, സിന്ഡിക്കേറ്റ് അംഗങ്ങൾ, വിവിധ മേഖല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.