ദുബായ്: ജൂലൈ മാസം രണ്ടാം തീയതി രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ ഇടവകയിലെ സീനിയർ അംഗങ്ങളുമായും ,മലങ്കര അസ്സോസിയേഷൻ, ഡൽഹി അസ്സംബ്ലി, ആദ്ധ്യാത്മിക സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തുന്നതും, തുടർന്ന് തിരുമേനിക്കു സ്ലൈഹിക സ്വീകരണം, വചന ശുസ്രൂഷ, പെരുന്നാൾ വാഴ് വ് , സ്നേഹ വിരുന്ന് എന്നിവയുണ്ടായിരിക്കും.
ജൂലൈ മാസം മൂന്നാം തീയതി ഞായറാഴ്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും . തുടർന്ന് പെരുന്നാൾ കൊടിയറക്കത്തിനു ശേഷം ഇടവകയിലെ അംഗങ്ങളുമായി തിരുമേനി കൂടിക്കാഴ്ച്ച നടത്തും.
വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സംസ്കാരിക മേഘലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നതാണ്. ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് , ഇന്ത്യൻ പാർലിമെൻറ് അംഗം എം പി അബ്ദുൽ സമദ് സമദാനി , ഇന്ത്യൻ കോൺസുൽ ജനറൽ ശ്രീ അമൻ പുരി, മാർത്തോമാ സുറിയാനി സഭ മെത്രാപ്പോലീത്ത റൈ. റവ. ജോസഫ് മാർ ബെർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത , ടൂറിസം ഡയറക്ടർ ശ്രീമതി മൈത്ത അൽ സുവൈദി , കെ എം സി സി യുഎഇ സെക്രട്ടറി ശ്രീ അൻവർ നഹ , മുതലായവർ പങ്കെടുക്കും.
ഇടവകയ്ക്ക് വേണ്ടി വികാരി റവ ഫാദർ ബിനീഷ് ബാബു , അസി വികാരി സിബു തോമസ് , ട്രസ്റ്റി ഷാജി കൊച്ചുകുട്ടി, സെക്രട്ടറി ബിജു സി ജോൺ , ജോയിൻറ് ട്രസ്റ്റി സജി ഡേവിഡ് , ജോയിൻറ് സെക്രട്ടറി ബിനിൽ എം സ്കറിയ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
--