ദുക്റാന; ഭാരത മണ്ണിൽ വിശ്വാസ ദീപം തെളിച്ച മാർ തോമാ ശ്ലീഹായുടെ ഓർമദിനം

ദുക്റാന; ഭാരത മണ്ണിൽ വിശ്വാസ ദീപം തെളിച്ച മാർ തോമാ ശ്ലീഹായുടെ ഓർമദിനം

ലോകമെങ്ങും ക്രൈസ്തവര്‍ വലിയ വെല്ലുവിളിയും അക്രമവും നേരിടുമ്പോള്‍ ഭാരത സഭയുടെ വിശ്വാസ ചൈതന്യമാകുകയാണ് വിശുദ്ധ തോമാസ്ലീഹ. ഓരോ സഹനവും വിശ്വാസത്തോടുള്ള ഏറ്റുപറച്ചിലാണെന്ന് തോമാശ്ലീഹ ഭാരത സഭയെ പഠിപ്പിക്കുന്നു.

ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളുമായ വിശുദ്ധ തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാളാണ് ദുക്‌റാന (സെന്റ് തോമസ് ദിനം). ഇന്ത്യയില്‍ സുവിശേഷ ദൗത്യവുമായി ആദ്യം എത്തിയ അപ്പോസ്തലനാണ് (അയയ്ക്കപ്പെട്ടവന്‍ ) തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടങ്ങള്‍ മൊസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയത്. ഈ ദിവസമാണ് സെന്റ് തോമസ് ദിനമായി ആചരിക്കുന്നത്. അകമഴിഞ്ഞ ഭക്തിയുടെയും ഗുരുസ്‌നേഹത്തിന്റെയും പ്രതീകമാണ് സെന്റ് തോമസ്. തോമ എന്ന വാക്കിന്റെ അര്‍ഥം ഇരട്ടയെന്നും ശ്ലീഹയെന്ന പദത്തിന്റെ അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നുമാണ് സൂചിപ്പിക്കുന്നത്.

എഡി 52 ല്‍ കേരളത്തിലെ കൊടങ്ങല്ലൂരില്‍ തോമാശ്ലീഹ എത്തി. പറവൂര്‍, നിലയ്ക്കല്‍, കൊല്ലം, കോക്കമംഗലം, പാലയൂര്‍, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ സഭാ സമൂഹങ്ങൾ തോമാശ്ലീഹ സ്ഥാപിച്ചു. ഏഴരപ്പള്ളികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. തിരുവാതാംകോട് പള്ളിയാണ് അരപ്പള്ളി.

എൻറെ കർത്താവേ എൻ്റെ ദൈവമേ എന്ന് വിശ്വാസം ഏറ്റുപറഞ്ഞ്, നമുക്കും അവനോടുകൂടെ മരിക്കാം എന്ന ക്രിസ്തു സാക്ഷ്യം ലോകത്തിൽ എത്തിക്കാൻ ജീവിതം മാറ്റിവച്ച ഭാരതത്തിൻറെ അപ്പോസ്തോലനെ പ്രകീർത്തിക്കുന്ന, ലിസി കെ ഫെർണാണ്ടസ് എഴുതി ബേബി ജോൺ കാലയന്താനി ഈണം പകർന്ന, ഗാനം ചുവടെ ചേർക്കുന്നു .


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.