തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബില്ല് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.
കേന്ദ്ര നിയമത്തില്‍ ഭേദഗതിക്കാണ് ബില്‍. വനനിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നല്‍കിയിട്ടുണ്ട്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന രീതിയിലുള്ള ബില്ലിന്റെ ഭേദഗതിക്കാണ് ഇപ്പോള്‍ പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുള്ളത്.
ബില്‍ പാസായാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ തന്നെ ഉത്തരവിടാന്‍ അധികാരമുണ്ടാകും. ഇതോടെ കളക്ടറോ അല്ലെങ്കില്‍ ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥനോ അറിയിച്ചാല്‍ തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ അധികാരമുണ്ടാകും എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട വ്യവസ്ഥ.
നിലവില്‍ അക്രമകാരിയായ ഒരു മൃഗത്തെ ഇത്തരത്തില്‍ വെടിവെച്ചുകൊല്ലണമെങ്കില്‍ വലിയ നടപടിക്രമങ്ങളാണ് ഉള്ളത്.