കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സിലെ ഒരു പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.50 ന് സാന്‍ പെഡ്രോ പരിസരത്തുള്ള പെക്ക് പാര്‍ക്കിലാണ് വെടിവയ്പ്പ് ഉണ്ടായത്.
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് ഡൗണ്ടൗണില്‍ നിന്ന് 32 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ആക്രമിയെ പിടികൂടാനായില്ല. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അമേരിക്കയില്‍ തോക്ക് നിയമം ശക്തമായതിന് ശേഷവും തോക്ക് ആക്രമണങ്ങള്‍ തുടരുന്നതിന്റെ തെളിവായാണ് ഈ സംഭവത്തെ ജനം കാണുന്നത്. നിയമം ശക്തമാക്കിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നെങ്കില്‍ കുറെക്കൂടി ശക്തമായ നിയമത്തിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും പൊതു സംവാദങ്ങളില്‍ ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.