മോഹൻലാലിനോടൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. വരാനിരിക്കുന്ന ചിത്രമായ ‘രക്ഷാബന്ധൻ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് നടൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
രക്ഷാബന്ധന്റെ മലയാളം റീമേക്കിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് കേരളത്തിൽ നിന്നുള്ള ആരാധകന്റെ ചോദ്യത്തിന് മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേയുള്ളൂ. പക്ഷേ ഒരു പ്രശ്നം, എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല എന്നതാണ്. സിനിമയിൽ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മറ്റൊരാൾ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിനോട് താൽപര്യമില്ല. പക്ഷേ തീർച്ചയായും ഒരു മലയാള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു.
താൻ കന്നഡയിലും, തമിഴിൽ രജനികാന്തിനൊടൊപ്പവും, അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു മലയാള സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കും. മോഹൻലാലിനൊപ്പം എന്നെ കാസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കും. അത് ചെയ്യുന്നത് ഒരു ബഹുമതിയാവും-അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 11-നാണ് അക്ഷയ് കുമാർ നായകനായെത്തുന്ന രക്ഷാബന്ധൻ തിയറ്ററുകളിലെത്തുന്നത്.