ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ പത്താം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓണാഘോഷത്തോടനുബന്ധിച്ച് ചിക്കാഗോയിൽ ഇദംപ്രദമമായി 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാമത് വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ സാറാ അനിലുമായി (630-914-0713) (പ്രോഗ്രാം കോർഡിനേറ്റർ) ബന്ധപ്പെടേണ്ടതാണ്.
ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അറിയിച്ചു.
