ഇന്ത്യാന: അമേരിക്കന്‍ സംസ്ഥാനമായ ഇന്ത്യാനയിലെ ജനവാസമേഖലയായ ഇവാന്‍സ് വില്ലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. 39 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 11 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് മൈക്ക് കോന്നലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്‍ഡ്യാനപൊളിസില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറിയാണ് ഇവാന്‍സ്വില്ല. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യാന മേയര്‍ തന്റെ ട്വിറ്റില്‍ പേജില്‍ പോസ്റ്റ് ചെയ്തു. തകര്‍ന്ന വൈദ്യുത, ഗ്യാസ് ശൃംഘലകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ എട്ട് സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രദേശവാസികളോട് രണ്ട് ദിവസത്തേക്ക് മാറി താമസിക്കാനും മേയര്‍ നിര്‍ദേശം നല്‍കി. ദുരിതബാധിതര്‍ക്ക് സഹായവുമായി റെഡ് ക്രോസ് പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്.