കെ.സി.വൈ.എം ദ്വാരക മേഖല മെൽവിൻ മാത്യുവിനെ ആദരിച്ചു

കെ.സി.വൈ.എം ദ്വാരക മേഖല മെൽവിൻ മാത്യുവിനെ ആദരിച്ചു

മാനന്തവാടി: മികച്ച യുവ കർഷകനുള്ള നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിന്റെ അവാർഡ് നേടിയ തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ മെൽവിൻ മാത്യുവിനെ കർഷക ദിനത്തിൽ കെ.സി.വൈ.എം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ ആദരിച്ചു. പശു, ആട്, കോഴി, പച്ചക്കറി കൃഷി തുടങ്ങിയ കാർഷിക മേഖലകളിൽ കഴിവ് തെളിയിച്ച ബി.കോം ബിരുദധാരിയായ മെൽവിൻ യുവജനങ്ങൾക്ക് മാതൃകയും, പ്രചോദനവുമാണെന്ന് മേഖല നേതൃത്വം വിലയിരുത്തി.
ദ്വാരക മേഖല വൈസ് പ്രസിഡന്റ്‌ ജെസ്‌ന മണ്ഡപത്തിൽ, കോർഡിനേറ്റർ അജയ് മുണ്ടക്കൽ, ആനിമേറ്റർ സി. രഞ്ജിത എഫ്.സി.സി, സിൻഡിക്കേറ്റ് മെമ്പർ ഷിതിൻ ആർപ്പത്താനത്ത്, ഷിനു വടകര എന്നിവർ നേതൃത്വം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.