മകനെ കുത്താനൊരുങ്ങുന്നതു കണ്ട അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു

മകനെ കുത്താനൊരുങ്ങുന്നതു കണ്ട അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍ മകനെ കുത്തി പരിക്കേല്‍പ്പിക്കുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടി സ്വദേശി ഫസലുദീനാണ് മരിച്ചത്. ഫസലൂദീന്റെ മകന്‍ ഫര്‍ഹാനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ വടക്കന്‍ പറവൂരിലായിരുന്നു സംഭവം നടന്നത്.

കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ ബസിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ വശത്ത് കണ്ണാടിയില്‍ ഉരസിയിരുന്നുവെന്നാണ് കത്തിക്കുത്തില്‍ പരിക്കേറ്റ ഫര്‍ഹാന്റെ മൊഴി. നിര്‍ത്താതെ പോയ ബസിന് മുന്നില്‍ ഫര്‍ഹാന്‍ കാര്‍ കയറ്റി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു.

തര്‍ക്കമായതോടെ ബസ് ജീവനക്കാരില്‍ ഒരാള്‍ കത്തിയെടുത്ത് കുത്താന്‍ പാഞ്ഞടുത്തത് തടയുമ്പോഴാണ് ഫര്‍ഹാന്റെ കൈയ്ക്ക് പരിക്കേറ്റത്. ഇതുകണ്ടാണ് കാറിലുണ്ടായിരുന്ന പിതാവ് ഫസലുദ്ദീന്‍ കുഴഞ്ഞു വീണത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.