നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവര്‍ണര്‍ ഒപ്പിടാത്ത 11 ഓര്‍ഡിനന്‍സുകള്‍ ചര്‍ച്ചയ്ക്ക്

നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവര്‍ണര്‍ ഒപ്പിടാത്ത 11 ഓര്‍ഡിനന്‍സുകള്‍ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. ഇന്ന് തുടങ്ങുന്നത് ആറാം സമ്മേളനമാണ്.

ഇന്നത്തെ സമ്മേളനത്തില്‍ സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷത്തിന്റെ ഭാഗമായുള്ള പ്രത്യേക യോഗമാണ് ചേരുന്നത്. അതുകൊണ്ട് തന്നെ ഇന്ന് മറ്റ് നടപടികള്‍ ഉണ്ടാകില്ല. കൂടാതെ ഇന്നത്തെ യോഗത്തില്‍ തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചര്‍ച്ച ചെയ്തു യുക്തമായ തീരുമാനമെടുക്കും.

നാളെ സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോര്‍ഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് സഭ പരിഗണിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഗണിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് 22-ന് കാര്യോപദേശക സമിതി തീരുമാനിക്കുമെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.