'കേരളത്തില്‍ കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി, ഗവര്‍ണറെ ആക്രമിച്ചാല്‍ കുഴപ്പമില്ല; കണ്ണൂര്‍ വി.സിക്ക് ക്രിമിനല്‍ മൈന്‍ഡ്': സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

'കേരളത്തില്‍ കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി, ഗവര്‍ണറെ ആക്രമിച്ചാല്‍ കുഴപ്പമില്ല; കണ്ണൂര്‍ വി.സിക്ക് ക്രിമിനല്‍ മൈന്‍ഡ്':  സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

'തനിക്കെതിരേ ഉണ്ടായ കയ്യേറ്റ ശ്രമത്തില്‍ ഗൂഢാലോചനയുണ്ട്. അതില്‍ കണ്ണൂര്‍ വി.സി കൂട്ടുപ്രതി'.

ന്യൂഡല്‍ഹി : ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പരിപാടിയ്ക്കിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് പറഞ്ഞ ഗവര്‍ണര്‍ തനിക്കെതിരേ നടന്ന കയ്യേറ്റ ശ്രമത്തില്‍ ഗൂഢാലോചനയുണ്ടെന്നും അതില്‍ കണ്ണൂര്‍ വി.സി കൂട്ടുപ്രതിയാണെന്നും പറഞ്ഞു.

കണ്ണൂര്‍ വി.സിയുടെ ക്രിമിനല്‍ മൈന്‍ഡ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, പരാതിക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ല. പരാതി നല്‍കണമെങ്കില്‍ മൂന്ന് വര്‍ഷം മുന്നേ ആകാമയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ഡല്‍ഹിയില്‍ വച്ചുതന്നെ ആക്രമണത്തിന് ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്തു സംഭവിച്ചാലും ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ താന്‍ പ്രവര്‍ത്തികയുള്ളൂ. ഭരണഘടനയ്ക്ക് എതിരായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തില്‍ കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.