തുറമുഖ നിര്‍മ്മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍; സമരം തുടരുമെന്ന് സമരസമിതി: രണ്ടാവട്ട ചര്‍ച്ചയും പരാജയം

തുറമുഖ നിര്‍മ്മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍; സമരം തുടരുമെന്ന് സമരസമിതി: രണ്ടാവട്ട ചര്‍ച്ചയും പരാജയം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം പരിഹരിക്കാനുള്ള രണ്ടാംവട്ട ചര്‍ച്ചയും പരാജയം. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിര്‍മ്മാണം നിറുത്തിവയ്ക്കാനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. ഇതോടെ സമരം തുടരുമെന്നാണ് സമരസമിതി കണ്‍വീനറും പുരോഹിതരും അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്നാണ് മന്ത്രിമാര്‍ അറിയിച്ചതെന്ന് സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസിലാക്കണമെന്നും മന്ത്രിസഭാ ഉപസമിതി സമരസമിതിയോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം മണ്ണെണ്ണയുടെ കാര്യത്തില്‍ ചര്‍ച്ച പോലും നടന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.