തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആര്‍എൽ) കൈമാറാൻ മന്ത്രിസഭാ തീരുമാനം. മൂന്ന് ഫ്ലൈഓവറുകളുടെ നിർമ്മാണവും കെഎംആര്‍എല്ലിന് കൈമാറും.
തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചുള്ള പുതിയ ഡിപിആർ തയ്യാറാക്കി സമർപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു.